അവനിയുടെ യാത്ര ഇനി മഹേന്ദ്ര എക്സ് യു വി700 ഗോള്‍ഡ് എഡിഷനില്‍; വാക്ക് പാലിച്ച് മഹീന്ദ്ര
|അവനിയുടെ സൗകര്യത്തിന് വേണ്ടി മുന്‍വശത്തെ സീറ്റില്‍ പ്രത്യേക രൂപമാറ്റം വരുത്തിയിട്ടുണ്ട്
ടോക്കിയോയില്‍ നടന്ന പാരാലിമ്പിക്സില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ ഷൂട്ടര്‍ അവനി ലെഖാരയുടെ യാത്ര ഇനിമുതല്‍ മഹീന്ദ്ര എക്സ് യു വി700 ഗോള്‍ഡ് എഡിഷനില്‍. അവനിക്ക് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര അവനിക്ക് വാഹനം സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വനിതകളുടെ 10 മീറ്റര്‍ എ.ആര് സ്റ്റാന്‍ഡിങ് എസ്എച്ച്1 ഫൈനലിലാണ് അവനി സ്വര്‍ണം നേടിയത്. ഷൂട്ടിങ് പാരാ സ്പോര്‍ട്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു ഇത്.
അവനിക്കായുടെ സൗകര്യത്തിന് വേണ്ടി വാഹനത്തില്‍ ചില മാറ്റങ്ങളും വരുത്തി. മുന്‍വശത്തെ സീറ്റില്‍ പ്രത്യേകം രൂപമാറ്റം വരുത്തിയിട്ടുണ്ട്. 2012 നടന്ന ഒരു കാര്‍ അപകടത്തില്‍ പെട്ടാണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അവനിയുടെ ശരീരം അരയ്ക്ക് താഴേക്ക് തളര്‍ന്നത്.
വാഹനം സ്വന്തമാക്കിയ വിവരം ട്വിറ്ററിലൂടെയാണ് അവനി അറിയിച്ചത്.
Thank you @anandmahindra sir and the entire team at @Mahindra_Auto involved in making this customised car! Cars like these are a big step towards a more Inclusive India and I also look forward to many more of these on road!@MahindraXUV700 pic.twitter.com/sT89oAScui
— Avani Lekhara अवनी लेखरा (@AvaniLekhara) January 19, 2022
ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, പാരാലിമ്പിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍ എന്നിവര്‍ക്കും മഹീന്ദ്ര ചെയര്മാന് വാഹനം സ്പോണ്സര് ചെയ്തിരുന്നു.
ഇതുവരെ ഒരു വാഹനനിര്‍മാതാക്കളും കടന്നു ചെന്നിട്ടില്ലാത്തത്ര ഹൈ ലെവലിലുള്ള സെക്യൂരിറ്റിയും ഫീച്ചേഴ്സുമാണ് XUV 7OOക്ക് ഉറപ്പുവരുത്തിയിരിക്കുന്നത്. അലക്സയും അഡ്രേനോക്സും വഴിയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ മാറിയാല്‍, അത് തിരിച്ചറിയാന്‍ ഓരോ നിമിഷവും കഴിയും വിധമാണ് വണ്ടിയുടെ സേഫ്റ്റി ഉറപ്പുവരുത്തിയിരിക്കുന്നത്. ഡ്രൈവിംഗില്‍ എന്തെങ്കിലും ചെയ്ഞ്ച് സംഭവിച്ചാല്‍, സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്ത് ഡ്രൈവറുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരും. ഡ്രൈവിംഗില്‍ ഡ്രൈവറുടെ അറ്റന്ഷന് ലെവല്‍ സീറോ ആയാല്‍ വണ്ടി അലെര്‍ട്ട് നല്‍കും.
സോണിയുടെ ത്രീഡി സൗണ്ട് സിസ്റ്റം വഴിയാണ് അലക്സയുടെ കമാന്റും റിപ്ലേയും പ്രവര്‍ത്തിക്കുന്നത്. 12 സ്പീക്കറാണ് സോണിയുടെ സൗണ്ട് സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്ടിയിലിരുന്ന് കേട്ടാല്‍ ശരിക്കും തിയേറ്റര്‍ എഫക്ട് തന്നെയായിരിക്കും.. ഒരു ത്രീഡി മൂവി കാണുന്ന ഒരു ഫീലായിരിക്കും ശരിക്കും വണ്ടിക്കുള്ളില്‍. 11.99 ലക്ഷം മുതല്‍ 21.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.