ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കണം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യ
|ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധവുമായി നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. സൗദി, ഖത്തർ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധമറിയിച്ചിരുന്നു.
ക്വാലാലംപൂർ: പ്രവാചക നിന്ദ അടക്കമുള്ള വിഷയങ്ങളിൽ മലേഷ്യ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ മലേഷ്യൻ സർക്കാർ രാജ്യത്ത് ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
Press Release: Malaysia strongly condemns defamatory remarks by Indian politicians@saifuddinabd @KamarudinJaffar @amran_zin @CheongLL_WP @JPenerangan @bernamadotcom pic.twitter.com/FiOSigFQxu
— Wisma Putra (@MalaysiaMFA) June 7, 2022
ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധവുമായി നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. സൗദി, ഖത്തർ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലേഷ്യയും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അതിനിടെ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ആരംഭിച്ചു. അപരമത വിദ്വേഷം സർക്കാർ നിലപാടല്ലെന്നും ചില വ്യക്തികളാണ് ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയതെന്നുമാണ് സർക്കാർ വിശദീകരണം.