India
നിതീഷ് കുമാർ, മമത ബാനർജി, തേജസ്വി യാദവ്

നിതീഷ് കുമാർ, മമത ബാനർജി, തേജസ്വി യാദവ്

India

'പ്രതിപക്ഷ നേതാക്കളുടെ വിശാലയോഗം വിളിക്കണം'; കൊൽക്കത്തയിൽ മമത ബാനർജി- നിതീഷ് കുമാർ കൂടിക്കാഴ്ച

Web Desk
|
24 April 2023 10:45 AM GMT

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്നും മമത ബാനർജി

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച്ച നടത്തി. കൊൽക്കത്തയിൽ നടന്ന യോഗത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുത്തു. പ്രതിപക്ഷ നേതാക്കളുടെ വിശാല യോഗം വിളിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുവരുടെയും കൂടിക്കാഴ്ച.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട്‌പോകണമെന്ന സന്ദേശമാണ് മമത ബാനർജിയും നിതീഷ് കുമാറും മുന്നോട്ടുവെക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സംപൂജ്യരാക്കി പരാജയപ്പെടുത്തണം. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും പ്രതിപക്ഷ ഐക്യനീക്കവുമായി മുന്നോട്ട്‌പോകുമെന്നും നിതീഷ്‌കുമാർ അറിയിച്ചു. വരും ദിവസങ്ങളിൽ നിതീഷ് കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി നിതീഷ് കുമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Similar Posts