India
India
ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; മമത ഇന്ന് പത്രിക സമര്‍പ്പിക്കും
|10 Sep 2021 4:57 AM GMT
പശ്ചിമ ബംഗാള്‍ കൃഷിമന്ത്രി സോബന്‍ദേബ് ചതോപാധ്യായ മമതയ്ക്കായി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഇന്ന് പത്രിക സമര്‍പ്പിക്കും.
2021 ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച് എംഎല്‍എ അല്ലാത്ത ഒരു മന്ത്രി ആറ് മാസത്തിനുള്ളില്‍ രാജിവെക്കണം എന്നാണ് നിയമം. പശ്ചിമ ബംഗാള്‍ കൃഷിമന്ത്രി സോബന്‍ദേബ് ചതോപാധ്യായ മമതയ്ക്കായി ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്.
സെപ്തംബര്‍ 30നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഒക്ടോബര്‍ മൂന്നിനാണ് വരിക. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി.