India
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് പിന്തുണയുമായി മമത
India

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് പിന്തുണയുമായി മമത

Web Desk
|
9 Sep 2022 1:53 AM GMT

പ്രതിപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം പ്രതിപക്ഷ മുന്നണിയുണ്ടാക്കാൻ ഒരുമിക്കും. 300 സീറ്റെന്ന ബിജെപി അഹങ്കാരം ഇതോടെ അവസാനിക്കുമെന്നും കൊൽക്കത്തയിൽ മമത ബാനർജി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് പിന്തുണയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ൽ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്ന് മമതാ ബാനർജി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നിതീഷ് കുമാർ അറിയിച്ചു.

ബിജെപിക്കെതിരെ രാജ്യത്ത് വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. 2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന് മമത ബാനർജി പറഞ്ഞു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം പ്രതിപക്ഷ മുന്നണിയുണ്ടാക്കാൻ ഒരുമിക്കും. 300 സീറ്റെന്ന ബിജെപി അഹങ്കാരം ഇതോടെ അവസാനിക്കുമെന്നും കൊൽക്കത്തയിൽ മമത ബാനർജി കൂട്ടിച്ചേർത്തു.

ഡൽഹിയിൽ എത്തി നിതീഷ് കുമാർ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മമത ബാനർജിയുടെ പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് നിതീഷ് കുമാറും വ്യക്തമാക്കി. 2024 ലെ പ്രധാനമന്ത്രി സ്ഥാനാർഥിയെ ചൊല്ലി തർക്കങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷ ഐക്യ നീക്കങ്ങൾ വിജയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ വ്യക്തമാക്കുന്നത്. നിതീഷ് കുമാറാന്റെ നീക്കങ്ങളെ മലർപ്പെടിക്കാരന്റെ സ്വപ്നം എന്നാണ് ബിജെപി പരിഹാസം.

Similar Posts