India
ബംഗാളിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മമത സന്ദർശിച്ചു; തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശം
India

ബംഗാളിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മമത സന്ദർശിച്ചു; തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശം

Web Desk
|
24 March 2022 1:15 PM GMT

തൃണമൂൽ നേതാവ് ബാദു ശൈഖിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേരെയാണ് തിങ്കളാഴ്ച രാത്രി അക്രമികൾ തീയിട്ടു കൊന്നത്.

പശ്ചിമ ബംഗാളിലെ ഭിർഭും ജില്ലയിൽ അക്രമികൾ കത്തിച്ചു കൊലപ്പെടുത്തിയവരുടെ കുടുംബത്തെ മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അവർ പറഞ്ഞു. ഗ്രാമവാസികൾ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർക്ക് പൂർണ സുരക്ഷ നൽകണമെന്നും മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.

അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ഹുസൈനെ അറസ്റ്റ് ചെയ്യാൻ അവർ പൊലീസിനോട് ആവശ്യപ്പെട്ടു. ''ടിഎംസി ബ്ലോക്ക് പ്രസിഡന്റ് അനീറുലിനെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹം കീഴടങ്ങുകയോ വേണം. പൊലിസ് എസ്ഡിപിഒ, ഇൻസ്‌പെക്ടർ ഇൻചാർജ് എന്നിവർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്''- മമത പറഞ്ഞു.

തൃണമൂൽ നേതാവ് ബാദു ശൈഖിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേരെയാണ് തിങ്കളാഴ്ച രാത്രി അക്രമികൾ തീയിട്ടു കൊന്നത്. മറ്റു നിരവധി വീടുകളും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. വീടിന് നാശനഷ്ടമുണ്ടായവരുടെ വീട് അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Tags :
Similar Posts