India
Elections in Berhampur Lok Sabha constituency should be postponed; Calcutta High Court,loksabha election2024,mamata banarjee,thrunamoool,bjp,voilence,breaking news
India

മാതാപിതാക്കളില്‍ നിന്ന് അകലാന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം തേടാമെന്ന് കോടതി

Web Desk
|
11 April 2023 10:47 AM GMT

മാതാപിതാക്കളോടൊപ്പം ജീവിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യേണ്ടത് മകന്റെ ധര്‍മമാണെന്ന് കല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: ന്യായമായ കാരണമില്ലാതെ മാതാപിതാക്കളെ അകറ്റിനിര്‍ത്താന്‍ ഭാര്യ നിർബന്ധിച്ചാൽ, വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന് കൽക്കത്ത ഹൈക്കോടതി. മാതാപിതാക്കളോടൊപ്പം ജീവിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യേണ്ടത് മകന്റെ ധര്‍മമാണ്. മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഇന്ത്യൻ സംസ്കാരത്തില്‍ തികച്ചും സാധാരണമാണെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാൻ ഭർത്താവ് നിർബന്ധിതനായാൽ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി വിവാഹമോചനം ആവശ്യപ്പെടാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഭർത്താവിന് വിവാഹമോചനം നൽകിയ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭാര്യ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

പ്രശാന്ത് കുമാർ മണ്ഡലാണ് ഭാര്യ ജർണയിൽ നിന്ന് വിവാഹമോചനം നേടിയത്. വെസ്റ്റ് മിഡ്‌നാപൂരിലെ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. 2009 മുതലുള്ളതാണ് കേസ്. വിവാഹ മോചന ഉത്തരവ് ചോദ്യംചെയ്താണ് ജര്‍ണ കോടതിയെ സമീപിച്ചത്.

2001ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാതാപിതാക്കളില്‍ നിന്ന് അകലാന്‍ നിര്‍ബന്ധിച്ചതിനൊപ്പം തൊഴിൽരഹിതൻ എന്നും ഭീരു എന്നും വിളിച്ച് ജര്‍ണ പരസ്യമായി അവഹേളിച്ചിരുന്നുവെന്ന് പ്രശാന്ത് കുമാർ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്കൂളുകളിൽ പാർട്ട് ടൈം അധ്യാപകനായും സ്വകാര്യ ട്യൂഷനെടുത്തുമാണ് പ്രശാന്ത് കുമാര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ഈ ജോലികളില്‍ നിന്നു കിട്ടുന്ന വരുമാനം കുടുംബം പുലര്‍ത്താന്‍ അപര്യാപ്തമായിരുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കാനിരിക്കെ പീഡനം ആരോപിച്ച് ജർണ തനിക്കും മാതാപിതാക്കൾക്കുമെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തെന്നും ഇതോടെ ജോലി നഷ്ടമായെന്നും പ്രശാന്ത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്നാണ് വെസ്റ്റ് മിഡ്നാപൂരിലെ കുടുബ കോടതി പ്രശാന്ത് കുമാറിന് വിവാഹമോചനം അനുവദിച്ചത്.

വിവാഹമോചനത്തെ ചോദ്യംചെയ്തുള്ള ജര്‍ണയുടെ ഹരജി തള്ളിക്കൊണ്ട് കല്‍ക്കത്ത കോടതി നിരീക്ഷിച്ചതിങ്ങനെ- "മാതാപിതാക്കളെ പരിപാലിക്കാന്‍ മകന് ഉത്തരവാദിത്വമുണ്ടെന്നാണ് ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കുന്നത്. സമൂഹത്തിലെ തികച്ചും സാധാരണമായ ഈ രീതിയില്‍ നിന്നും മാറണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ വേണം. ഇവിടെ ഭർത്താവിന്‍റെ മാതാപിതാക്കളിൽ നിന്നും അകന്നുകഴിയണം എന്ന് ഭാര്യ ആ​ഗ്രഹിക്കുന്നത് എന്തെങ്കിലും പ്രത്യേകമായ കാരണങ്ങളുടെ പുറത്തല്ല. അതിനാല്‍ അത് ക്രൂരതയാണ്. സാധാരണയായി ഒരു ഭർത്താവും ഭാര്യയുടെ ഇത്തരം പ്രവൃത്തികൾ സഹിക്കില്ല. ഒരു മകനും മാതാപിതാക്കളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും വേർപിരിയാൻ ആഗ്രഹിക്കുന്നില്ല. ഭർത്താവിനെ കുടുംബത്തിൽ നിന്ന് വേർപെടുത്താൻ ഭാര്യ നിരന്തരമായി ശ്രമിക്കുന്നത് പീഡനമാണ്".

Summary- The High Court of Calcutta had recently decided that a man has the right to file for divorce if his wife forced him into separating from his parents

Similar Posts