17കാരിയുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്ന ചിത്രങ്ങളും ഫോൺ നമ്പരും പങ്കുവച്ചു; യുവാവ് അറസ്റ്റിൽ
|സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിയായ യുവാവുമായി പരിചയത്തിലായതെന്ന് പെൺകുട്ടി പറഞ്ഞു
ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്ന ചിത്രങ്ങളും മൊബൈൽ നമ്പരും പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് അലിഗഢ് സ്വദേശി അരുൺ കുമാർ (22) ആണ് അറസ്റ്റിലായത്.
കേറ്ററിങ് തൊഴിലാളിയായ ഇയാൾക്കെതിരെ 17കാരിയായ പെൺകുട്ടിയാണ് പരാതി നൽകിയത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അതിൽ തന്റെ നഗ്നചിത്രങ്ങളും മൊബൈൽ ഫോൺ നമ്പരും ഷെയർ ചെയ്തു എന്നാണ് പെൺകുട്ടിയുടെ പരാതി.
സോഷ്യൽമീഡിയയിലൂടെയാണ് പ്രതിയായ യുവാവുമായി പരിചയത്തിലായതെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഇതിനു പിന്നാലെ അരുൺ കുമാർ പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒരാൾ തന്റെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്നചിത്രങ്ങളും മൊബൈൽ നമ്പരും പങ്കുവച്ചതായി പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നെന്ന് ഷഹ്ദാര ഡിസിപി രോഹിത് മീണ പറഞ്ഞു. അന്വേഷണത്തിൽ, അരുൺകുമാറാണ് പ്രതിയെ മനസിലാവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.