അവതാര്‍ 2 കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
|ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലാണ് സംഭവം
ഹൈദരാബാദ്: അവതാര്‍ 2 സിനിമ കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലാണ് സംഭവം. ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്.
സഹോദരന്‍ രാജുവിനൊപ്പം പെദ്ദപുരത്തുള്ള തിയറ്ററില്‍ അവതാര്‍ 2 കാണാനെത്തിയതായിരുന്നു ശ്രീനു. സിനിമ പകുതിയായപ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു. രാജു ഉടൻ തന്നെ പെദ്ദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.ലക്ഷ്മിറെഡ്ഡി ശ്രീനുവിന് ഒരു മകളും മകനുമാണുമുള്ളത്.
2010ല്‍ അവതാര്‍ സിനിമയുടെ ആദ്യഭാഗം കാണുന്നതിനിടെ തായ്‌വാനിൽ 42കാരനായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചതായി 2010 ൽ ഏജൻസി ഫ്രാൻസ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്നു ആളായിരുന്നു അയാള്‍. സിനിമ കാണുമ്പോഴുണ്ടായ അമിത ആവേശമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് അവതാര്‍ 2 തിയറ്ററുകളിലെത്തിയത്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ ആറു ഭാഷകളിലാണ് റിലീസ് ചെയ്തത്. 2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.