നൂറു കണക്കിനാളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ജനാലക്കിടയിലൂടെ യുവാവിന് വാക്സിന്‍ നല്‍കി
|വാക്സിന്‍ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ
ഇടക്കൊന്നു കുറയുന്നുണ്ടെങ്കിലും രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ല. അതേസമയം വാക്സിന്‍ യജ്ഞം പുരോഗമിക്കുന്നുമുണ്ട്. ഒരു ഡോസ് പോലും ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടും സ്ലോട്ട് ലഭിക്കാത്തവരുമുണ്ട്. എന്നാല്‍ ഇതിനിടയില്‍ പിന്‍വാതിലിലൂടെ വാക്സിനെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വാക്സിന്‍ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. നിരവധി പേര്‍ കുത്തിവെപ്പിനായി ക്യൂ നില്‍ക്കുന്നതു കാണാം. ഇതിനിടയില്‍ ഒരാള്‍ കെട്ടിടത്തിന്‍റെ പിന്‍വശത്തുള്ള ജനാലക്കിടയിലൂടെ വാക്സിന്‍ സ്വീകരിക്കുന്നതു കാണാം. ചെറിയൊരു ഇടവഴിയില്‍ നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് യുവാവ് വാക്സിന്‍ സ്വീകരിക്കുന്നത്. ഇതു കണ്ട് മറ്റാളുകള്‍ ഒച്ച വയ്ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ സ്ഥലമേതെന്ന് വീഡിയോയില്‍ വ്യക്തമല്ല.
തരുണ്‍ ത്യാഗി എന്നയാളാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 4 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. ഒരു മനുഷ്യന്‍ ചെയ്ത തെറ്റു കാരണം രാജ്യം മുഴുവന്‍ അപമാനിക്കപ്പെടരുതെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ചിലരാകട്ടെ യുവാവ് ബുദ്ധിമാനാണെന്നാണ് അഭിപ്രായപ്പെട്ടത്.