India
Man Murders Family, Kills Self After Being Asked Not To Hit Pet Dog
India

വളർത്തുനായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന് ഭാര്യയെയും മക്കളെയും കൊന്ന് 45കാരൻ; സ്വയം ജീവനൊടുക്കി

Web Desk
|
20 Aug 2023 10:42 AM GMT

അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്നത് കണ്ട് ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികൾ ഓടി രക്ഷപെട്ടു

ഉജ്ജെയ്ൻ: വളർത്തുനായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 45കാരൻ. മധ്യപ്രദേശിലെ ഉജ്ജെയ്ൻ സ്വദേശിയായ ദിലീപ് പവാറാണ് ക്രൂരകൃത്യം നടത്തിയത്. ഭാര്യയെയും മക്കളെയും കൊന്നതിന് ശേഷം ഇയാൾ സ്വയം കുത്തി ജീവനൊടുക്കി.

ഉജ്ജെയ്‌നിലെ ബഡ്‌നഗറിൽ പവാർ കുടുംബത്തിന്റെ വീടിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. പുലർച്ചെ 1 മണിയോടെ വളർത്തുനായയെ ദിലീപ് അടിക്കാൻ തുടങ്ങുകയും ഇത് ഭാര്യ ഗംഗ(50)യും മക്കളായ യോഗേന്ദ്ര(14)യും നേഹയും (17) എതിർക്കുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ ദിലീപ് വാളുപയോഗിച്ച് മൂന്ന് പേരെയും കൊലപ്പെടുത്തുകയായിരുന്നു. അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്നത് കണ്ട് ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികൾ ഓടി രക്ഷപെട്ടു. കൃത്യം നടത്തി കുറച്ച് സമയത്തിന് ശേഷം ദിലീപ് സ്വയം കുത്തി മരിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ അറിയിച്ചത് പ്രകാരം പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ദിലീപ് അമിതമായി മദ്യപിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ കൊലപാതകം നടത്തുന്ന സമയം ഇയാൾ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്നയാളാണ് ദിലീപ്. ഇയാൾക്ക് കുറച്ചു നാളായി ജോലിയുണ്ടായിരുന്നില്ല.

Similar Posts