India
മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിച്ച മകന് അഞ്ച് വർഷം കഠിനതടവ്
India

മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിച്ച മകന് അഞ്ച് വർഷം കഠിനതടവ്

Web Desk
|
21 Dec 2021 6:49 AM GMT

അമ്മയുടെ പരാതിയെത്തുടർന്നാണ് ആദിത്യരാജ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തത്

മദ്യലഹരിയിൽ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിച്ച മകന് അഞ്ച് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ബീഹാറിലെ അറ ജില്ലാ കോടതിയാണ് രക്ഷിതാക്കളെ ഉപദ്രവിച്ച മകനെതിരെ ശിക്ഷവിധിച്ചത്. അമ്മയുടെ പരാതിയെത്തുടർന്നാണ് ആദിത്യരാജ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ആദിത്യരാജ് മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം ഇരുവരേയും വീട്ടിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഒപ്പം അമ്മയുടെ കൈവശമുണ്ടായിരുന്ന 5000 രൂപ തട്ടിയെടുക്കുകയും ചെയ്തു.

മകനെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍‌ മാതാവ് പല ശ്രമങ്ങൾ നടത്തിയിരുന്നു എന്നും നിരവധി ഡോക്ടർമാരെ കാണിച്ചിട്ടും മകൻ മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും കേസെടുത്ത പൊലീസ് ഓഫീസർ മാധ്യമങ്ങളട് പറഞ്ഞു. ആദിത്യരാജിന്‍റെ അമ്മക്ക് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് കുമാറാണ് കോടതിയില്‍ ഹാജരായത്. പ്രതി ഭാഗം കോടതിയില്‍ ഹാജരാക്കിയ സാക്ഷികള്‍ക്ക് പോലും ആദിത്യരാജ് മദ്യപാനിയാണെന്ന കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടായില്ലെന്ന് അഡ്വ. രാജേഷ് കുമാര്‍ പറഞ്ഞു.

SUMMARY: A son who brutally abused his parents under the influence of alcohol has been sentenced to five years rigorous imprisonment and fined Rs 1 lakh. Bihar's Ara district court has sentenced a son to death for abusing his parents

Similar Posts