India
![imprisonment imprisonment](https://www.mediaoneonline.com/h-upload/2023/09/22/1389620-imprisonment.webp)
പ്രതീകാത്മക ചിത്രം
India
ഭാര്യ നാട്ടില്‍ പോയ സമയത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ചു; പിതാവിന് 20 വര്‍ഷം കഠിന തടവ്
![](/images/authorplaceholder.jpg?type=1&v=2)
22 Sep 2023 2:19 AM GMT
ഹൈദരാബാദിലെ പ്രാദേശിക കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്
ഹൈദരാബാദ്: പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 20 വർഷം കഠിന തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഹൈദരാബാദിലെ പ്രാദേശിക കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. കൂടാതെ അതിക്രമത്തിനിരയായ കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2021 നവംബർ 11 ന് മസാബ് ടാങ്ക് നിവാസിയായ അബ്ദുല്‍ ഹഫീസ് ഭാര്യയും മറ്റു കുട്ടികളും നാട്ടില്‍ പോയ സമയത്ത് മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീ മുറിയുടെ വാതിൽ കുത്തിത്തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.പരാതിയിൽ ഹുമയൂൺ നഗർ പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു.