India
അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭാര്യയെ കുത്തി ഭർത്താവ്
India

അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭാര്യയെ കുത്തി ഭർത്താവ്

Web Desk
|
6 Sep 2022 3:58 PM GMT

കുത്തേറ്റ ഭാര്യ ​ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

ലാത്തൂർ: അത്താഴത്തിന് ബിരിയാണി ഉണ്ടാക്കി നൽകാത്തതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ കുഷ്തദാം ഏരിയയിൽ ആ​ഗസ്റ്റ് 31നാണ് സംഭവം.

ഭർത്താവ് വിക്രം വിനായക് ദേദെ ആണ് ഭാര്യയെ കുത്തിയതെന്ന് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. ​കുത്തേറ്റ ഭാര്യ ​ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ വിക്രം വിനായക്, അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന് ബഹളം വച്ചു. തുടർന്ന് മർദിക്കാൻ തുടങ്ങി.

ശബ്ദം കേട്ടെത്തിയ ബന്ധുക്കൾ വിക്രമിനെ തടയാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ ഇയാൾ ഒരു കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഇൻസ്പെക്ടർ സുധാകർ ബവ്കർ പറഞ്ഞു. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Similar Posts