![Pune Waterfall,Lonavala, Maharashtra,Pune Tamhini Ghat,latest national news,ഒഴുക്കില്‍പ്പെട്ട് മരണം,വെള്ളച്ചാട്ടില്‍ വീണ് മരണം,മഹാരാഷ്ട്ര Pune Waterfall,Lonavala, Maharashtra,Pune Tamhini Ghat,latest national news,ഒഴുക്കില്‍പ്പെട്ട് മരണം,വെള്ളച്ചാട്ടില്‍ വീണ് മരണം,മഹാരാഷ്ട്ര](https://www.mediaoneonline.com/h-upload/2024/07/02/1431846-12.webp)
'അവളറിഞ്ഞില്ല,അത് പിതാവിന്റെ അവസാന വീഡിയോയാണെന്ന്'; മകളുടെ കൺമുന്നിലൂടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിന്റെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചത്
പൂനെ: കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിന്റെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കുട്ടികളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ രണ്ടുപേരെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചൊള്ളൂ. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
സമാനമായ രീതിയിൽ പൂനയിലും യുവാവ് വെള്ളച്ചാട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. പൂനെയിലെ തംഹിനി ഘട്ടിലാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.ട്രെക്ക് ലീഡറായ സ്വപ്‌നിൽ ധാവ്‌ഡെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20 പേരോടൊപ്പമാണ് ഇവിടെയെത്തിയത്. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടിയ യുവാവാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്.
പാറക്കെട്ടിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഒഴുകിപ്പോകുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പത്തുവയസുള്ള മകളാണ് പിതാവ് ഒഴുക്കിൽപ്പെടുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുവാവ് വെള്ളക്കെട്ടിൽ ചാടുന്നതും പാറക്കെട്ടിൽ പിടിക്കാൻ ശ്രമിക്കുന്നതും കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒലിച്ചുപോകുന്നതും വീഡിയോയിൽ കാണാം.