India
Man Who Sent Death Threat Letter To Rahul Gandhi Arrested

ദയാസിങ്, രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധിക്ക് വധഭീഷണി: പ്രതി പിടിയില്‍

Web Desk
|
28 April 2023 3:42 AM GMT

ഭാരത് ജോഡോ യാത്രക്കിടെയാണ് ഭീഷണിക്കത്ത് ലഭിച്ചത്

ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധി എം.പിക്കെതിരെ വധഭീഷണി മുഴക്കിയ 60കാരന്‍ അറസ്റ്റില്‍. ദയാസിങ് എന്നറിയപ്പെടുന്ന ഐഷിലാൽ ജാം ആണ് അറസ്റ്റിലായത്. ഭാരത് ജോഡോ യാത്രക്കിടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദയാസിങ് ഭീഷണി കത്തയച്ചത്.

ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിക്കുന്നതിന് മുമ്പ് നവംബറിലായിരുന്നു സംഭവം. ഇന്‍ഡോറിലെ കടയ്ക്ക് മുന്‍പിലാണ് കത്ത് കണ്ടത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി. രാഹുൽ ഗാന്ധിക്കും കമൽനാഥിനും എതിരെയാണ് കത്തില്‍ വധഭീഷണിയുണ്ടായിരുന്നത്. യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവേശിക്കുമ്പോള്‍ രാഹുൽ ഗാന്ധിക്ക് നേരെ ബോംബെറിയും എന്നായിരുന്നു കത്തിലെ ഭീഷണി.

ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ദയാസിങ് അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ്. ദയാസിങ്ങിന് വിചിത്രമായ പ്രവണതകളുണ്ടെന്ന് തോന്നുന്നുവെന്ന് പൊലീസ് പ്രതികരിച്ചു. ദയാസിങ്ങിനെ ചോദ്യംചെയ്തലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

Summary- A 60 year old man accused of sending a letter with death threats to Congress leaders Rahul Gandhi and Kamal Nath amid the Bharat Jodo Yatra in November last year was arrested on Thursday under the National Security Act from Indore in Madhya Pradesh, a police official said

Similar Posts