India
പിടികൂടിയ പാമ്പുമായി അഭ്യാസം; ഒടുവില്‍ ദാരുണാന്ത്യം
India

പിടികൂടിയ പാമ്പുമായി അഭ്യാസം; ഒടുവില്‍ ദാരുണാന്ത്യം

Web Desk
|
29 July 2021 6:11 AM GMT

പ്രദേശത്തു നിന്നും പിടികൂടിയ പാമ്പിനെ യുവാവ് കഴുത്തില്‍ ചുറ്റി നടക്കാനിറങ്ങിയതായിരുന്നു.

പാമ്പുമായി അഭ്യാസം കാണിച്ച് ഒടുവില്‍ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര താനെയിലെ സഞ്ജയ് നഗറിലാണ് സംഭവം. പ്രദേശത്തു നിന്നും പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റി നടക്കുന്നതിനിടെയാണ് മുഹമ്മദ് ഷെയിഖ് എന്ന ഇരുപത്തിയെട്ടുകാരന് വിഷബാധയേറ്റത്.

താനെയിലെ മുംബ്ര ടൗണ്‍ഷിപ്പില്‍ നിന്നും പിടികൂടിയ പാമ്പിനെ യുവാവ് കഴുത്തില്‍ ചുറ്റി നടക്കാനിറങ്ങിയതായിരുന്നു. മൂന്നു തവണയാണ് യുവാവിന് പാമ്പിന്‍റെ കടിയേറ്റതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വീഡിയോയില്‍ ചിത്രീകരിച്ച സുഹൃത്ത്, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുകയുണ്ടായി.

കടിയേറ്റ് അല്‍പനേരത്തിന് ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും മരണം സംഭവിക്കുന്നതും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച മുംബ പൊലീസ് ആകസ്മിക മരണത്തിന് കേസെടുത്തു.

Similar Posts