മണിപ്പൂർ സംഘർഷം: പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെ യോഗം വിളിച്ച് പ്രധാനമന്ത്രി
|മണിപ്പൂരിലെ സ്ഥിതി ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ ധരിപ്പിച്ചു
ഇംഫാല്‍: മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യം അമിത് ഷാ മോദിയെ ധരിപ്പിച്ചു. മണിപ്പൂരിൽ ബിജെപിയുടെ വർഗീയ ദ്രുവീകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് വിദേശപര്യടനം കഴിഞ്ഞെത്തിയ ഉടൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. മണിപ്പൂരിലെ സ്ഥിതി ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ ധരിപ്പിച്ചു . കഴിഞ്ഞ ദിവസം നടന്ന സർവകക്ഷിയോഗത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചു.
അതേസമയം, മണിപ്പൂർ വിഷയത്തിൽ സി,പി,എം പോളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമാണ് . എന്നാൽ പ്രതിപക്ഷം എപ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രതികരിച്ചു. അതേസമയം, മോദിയെ കാണാൻ എത്തിയ മണിപ്പൂരിലെ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്.