India
മണിപ്പൂർ സംഘർഷം: സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
India

മണിപ്പൂർ സംഘർഷം: സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Web Desk
|
10 July 2023 10:38 AM GMT

എസ് ലിബൻസിംങ് എന്ന ആളുടെ പരാതിയിലാണ് ഇംഫാൽ പൊലീസ് കേസെടുത്തത്.

ഇംഫാൽ: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ മൂന്നു സ്ത്രീകൾക്കെതിരെ കേസെടുത്തു. സിപിഐ നേതാവ് ആനി രാജ, നിഷ സിദ്ധു, ദീ‌ക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇംഫാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് റിപ്പോർട്ടിൽ ഇവർ പറഞ്ഞിരുന്നു. ഇതിനെതിരെ എസ് ലിബൻസിംങ് എന്ന ആളുടെ പരാതിയിലാണ് ഇംഫാൽ പൊലീസ് കേസെടുത്തത്.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവർ മൂന്ന് പേരും. ആനി ജനറൽ സെക്രടറിയും നിഷ സ്ക്രട്ടറിയുമാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷക കൂടിയാണ് ദ്വിവേദി. വസ്തുതാന്വേഷണ റിപ്പോർട്ടിനു ശേഷം ഇവർ ഡൽഹിയിൽ പത്രസമ്മേളനം നടത്തുകയും വിവരങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.

സര്‍ക്കാറിന്റെ സഹായം ഈ സംഘർഷങ്ങൾക്കു പിന്നിലുണ്ടായിരുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന കണ്ടെത്തൽ. ഇതൊരു വംശീയ കലാപങ്ങളല്ല രണ്ടു വിഭാ​ഗങ്ങൾ തമ്മിലുളള സം​ഘർഷമായിരുന്നു. വിവിധ ഇടങ്ങളിൽ പ്രത്യേകിച്ച് കുക്കി മേഖലകൾ ഉൾപ്പെടെ അവരുടെ വിഭവങ്ങൾ കെെക്കലാക്കാൻ വേണ്ടിയുളള സംഘർഷമായിരുന്നു ഉണ്ടായത് തുടങ്ങിയ കര്യങ്ങളാണ് ഇവരുടെ റിപ്പോർട്ടിലുണ്ടായിരുന്നത്.

Similar Posts