India
Manipur conflict latest update
India

മണിപ്പൂർ സംഘർഷം; ഇന്‍റർനെറ്റ് വിലക്ക് 13 വരെ നീട്ടി

Web Desk
|
10 May 2023 2:07 AM GMT

അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു

ഇംഫാൽ: സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന ഇന്‍റർനെറ്റ് വിലക്ക് 13 വരെ നീട്ടി. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു. സംഘർഷം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. മണിപ്പൂരിനെ ശാന്തമാക്കാന്‍ ഒപ്പം നിന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിരേന്‍ സിങ് നന്ദി പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മണിപ്പൂരിൽ, ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി.

സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ വിനീത് ജോഷിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഡോ രാജേഷ് കുമാറിനെ മാറ്റിയാണ് വിനീതിനെ നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് പുറമെ ചീഫ് വിജിലൻസ് കമ്മിഷണർ കൂടിയാണ് വിനീത് ജോഷി. നിലവിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയാണ് വിനീത്.

Similar Posts