India
മണിപ്പൂർ സംഘർഷം; ഡൽഹിയിൽ  പ്രതിഷേധവുമായി മെയ്തി വിഭാഗം
India

മണിപ്പൂർ സംഘർഷം; ഡൽഹിയിൽ പ്രതിഷേധവുമായി മെയ്തി വിഭാഗം

Web Desk
|
17 Nov 2024 11:23 AM GMT

കുകി വിഭാഗത്തിന് കേന്ദ്രം നൽകുന്ന സഹായം റദ്ദാക്കണമെന്നും ആവശ്യം

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി മെയ്തി വിഭാഗം. സംഘർഷം തുടങ്ങി ഒന്നരവർഷം പിന്നിട്ടിട്ടും സംസ്ഥാന, കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിലാണ് പ്രതിഷേധമരങ്ങേറിയത്. കുകി വിഭാഗത്തിന് കേന്ദ്രം നൽകുന്ന സഹായം റദ്ദാക്കണമെന്നും ആവശ്യമുണ്ട്.

മണിപ്പൂരിലെ സ്​ഥിതിഗതികൾ ശനിയാഴ്​ച മുതൽ കൂടുതൽ വഷളായിരിക്കുകയാണ്​. ജിരിബാമിൽനിന്ന്​ തട്ടിക്കൊണ്ടുപോയ ആറ്​ മെയ്​തെയ്​ വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ്​ സംഘർഷം രൂക്ഷമായത്​. പ്രതിഷേധക്കാർ രാഷ്​ട്രീയ നേതാക്കളുടെ വസതികൾ ആക്രമിച്ചതോടെ വെസ്​റ്റ്​ ഇംഫാലിൽ അനിശ്ചിത കാലത്തേക്ക്​ കർഫ്യൂ ഏർപ്പെടുത്തി​​.ശനിയാഴ്​ച പകൽ നിരവധി ​ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ മരുമകൻ രാജ്​കുമാർ ഇമോ സിങ്​, സംസ്​ഥാന മന്ത്രി എൽ. സുസിദ്രോ, എംഎൽഎമാരായ രഘുമണി സിങ്​, സപം കുഞ്ചകേശ്വർ, ജോയ്​ കിസാൻ സിങ്​, സപം നിഷികാന്ത എന്നിവരുടെ വസതികൾക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​.

ശനിയാഴ്​ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങി​ൻെറ ഇംഫാൽ ഹെയ്​ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക്​ നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക്​ നേരെ പൊലീസ് വെടിയുതിർക്കുകയും​ ടിയർ ഗ്യാസ് പ്രയോഗിക്കുകയും​ ചെയ്​തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ​ കത്തിച്ചിട്ടത്​. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു. ഏഴ്​ ജില്ലകളിൽ ഇൻറർനെറ്റ്​ സേവനം വിച്​ഛേദിച്ചിട്ടുണ്ട്​.പ്രതിഷേധം അക്രമാസക്​തമായതോടെ 19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. എംഎൽഎമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്​ച രാജിവെക്കുമെന്നാണ്​ വിവരം.

Similar Posts