India
India
മണിപ്പൂർ: അവിശ്വാസപ്രമേയത്തിൽ ചർച്ച ആഗസ്റ്റ് എട്ടിന്
|1 Aug 2023 8:55 AM GMT
കോൺഗ്രസ് സഭാ കക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം എട്ടിന് ലോക്‌സഭ ചർച്ചക്കെടുക്കും. 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. കോൺഗ്രസ് സഭാ കക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിലെ എല്ലാ പാർട്ടികളും പ്രമേയത്തെ പിന്തുണക്കുന്നുണ്ട്.
മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് ഇന്നും സഭ തടസ്സപ്പെട്ടു. സഭ നിർത്തിവെച്ച മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വഴങ്ങിയത്.