മണിപ്പൂർ; ഫലങ്ങൾ മാറിമറിയുന്നു, ബിജെപിക്ക് മുന്നേറ്റം
|15 സീറ്റുകളിൽ ബിജെപി ലീഡുയർത്തുമ്പോൾ 10 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം
മണിപ്പൂരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 60 സീറ്റുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലങ്ങൾ മാറിമറിയുന്നു. ബിജെപിക്ക് മുന്നേറ്റം. 15 സീറ്റുകളിൽ ബിജെപി ലീഡുയർത്തുമ്പോൾ 10 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം.
കോൺഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. പത്ത് സീറ്റുകളിലാണ് ഇരുപാർട്ടികളും ലീഡ് നേടുന്നത്. തൊട്ട് പിന്നിലായി എൻ.പി.പി 9 സീറ്റിൽ ലീഡ് ചെയ്യുന്നു. എൻ.പി.എഫ് അഞ്ച് സീറ്റിലും മറ്റു പാർട്ടികൾ 3 സീറ്റുകളിലും മുന്നേറുന്നുണ്ട്.
എക്‌സിറ്റ് പോൾ ബി.ജെ.പിക്കൊപ്പമാണ്. എന്നാൽ മണിപ്പൂരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്. 2017ലെ അനുഭവവും പാർട്ടിക്ക് മുന്നിലുണ്ട്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറി. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിൻറെ പ്രത്യേക പ്രതിനിധികൾ ഇംഫാലിലെത്തിക്കഴിഞ്ഞിട്ടുണ്ട്.