India
ലീഡ് നില മാറിമറിഞ്ഞ് മണിപ്പൂര്‍; കോണ്‍ഗ്രസ് മുന്നില്‍
India

ലീഡ് നില മാറിമറിഞ്ഞ് മണിപ്പൂര്‍; കോണ്‍ഗ്രസ് മുന്നില്‍

Web Desk
|
10 March 2022 3:15 AM GMT

അഞ്ചിടങ്ങളിലാണ് കോണ്‍ഗ്രസിന് ലീഡ്

മണിപ്പൂരില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. അഞ്ചിടങ്ങളിലാണ് കോണ്‍ഗ്രസിന് ലീഡ്. 60 സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്.

60 അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് 21 സീറ്റും. ബിജെപി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി)എന്നിവരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുകയും ചെയ്തു. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയുമായുള്ള സഖ്യത്തിൽ എൻ.പി.പിയും എൻ.പി.എഫും നാല് സീറ്റുകൾ വീതം നേടിയപ്പോൾ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള രണ്ട് സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ഒരു സ്വതന്ത്രനും ലഭിച്ചിരുന്നു.

Similar Posts