മണിപ്പൂരിലെ മലയാളി വിദ്യാർഥികൾക്ക് ആശ്വാസം; വീട്ടിലേക്ക് മടങ്ങാൻ സർവകലാശാലയുടെ നിർദേശം
|സംഘർഷം രൂക്ഷമായിട്ടും പരീക്ഷ മാറ്റിവെക്കാത്തതിനാൽ 28 മലയാളി വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് മടങ്ങാൻ കഴിയാതിരുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർഥികൾക്ക്ആശ്വാസം. വീട്ടിലേക്ക് മടങ്ങാൻ യൂണിവേഴ്‌സിറ്റി നിർദേശം നൽകി.സംഘർഷം രൂക്ഷമായിട്ടുംപരീക്ഷ മാറ്റിവെക്കാത്തതിനാൽ 28 മലയാളി വിദ്യാർഥികൾ ക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
മണിപ്പൂർ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിലെ 7 പെൺകുട്ടികൾ ഉൾപ്പെടെ 28 മലയാളി വിദ്യാർത്ഥിലാണ് പരിക്ഷ മൂലം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്നത്. ഈ മാസം 4 മുതൽ 26 വരെ സർവകലാശാല പരീക്ഷ നിശ്ചയിച്ചിരുന്നു. എന്നാൽ, അതിനിടെ സംഘർഷം ഉണ്ടായതോടെ പരീക്ഷ മുടങ്ങി. ഇനി എന്ന് പരീക്ഷ നടത്തുമെന്ന വിവരമോ നാട്ടിലേക്ക് മടങ്ങാനോ സർവകലാശാല പറഞ്ഞിരുന്നില്ല. ഇതോടെയാണ് വിദ്യാർത്ഥികൾ കുടങ്ങിയത്.
മീഡിയവൺ വാർത്തയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് വിദ്യാർഥികൾക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
മണിപ്പൂർ കേന്ദ്രസർവകലാശാലയിലെ 9 മലയാളി വിദ്യാർത്ഥികൾ നാളെ ഉച്ചയ്ക്ക് നാട്ടിലേക്ക് തിരിക്കും. ഇവർക്ക് നോർക്ക വഴി ഇന്നലെ വിമാനടിക്കറ്റ് ലഭിച്ചിരുന്നു. നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ കൂടി എത്രയും വിമനാമാർഗം നാട്ടിലെത്തിക്കേണ്ടതുണ്ട്. അതിനായി നോർക്കയുടെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ആവശ്യമാണ്.