India
മണിപ്പൂർ കലാപം; രാജ്യസഭയിൽ ഇന്ന് ഉച്ചയ്ക്ക് ചർച്ച
India

മണിപ്പൂർ കലാപം; രാജ്യസഭയിൽ ഇന്ന് ഉച്ചയ്ക്ക് ചർച്ച

Web Desk
|
31 July 2023 4:58 PM GMT

നരേന്ദ്രമോദി എവിടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ഇന്നും ഇരുസഭകളിലും പ്രതിഷേധിച്ചു.

ഡൽഹി: മണിപ്പൂർ വിഷയം രാജ്യസഭയിൽ ഇന്ന് ചർച്ച ചെയ്യാൻ തയ്യാറെന്ന് കേന്ദ്ര സർക്കാർ. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ചർച്ച. നരേന്ദ്രമോദി എവിടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ഇന്നും ഇരുസഭകളിലും പ്രതിഷേധിച്ചു. പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു.

അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെയാവും പരിഗണിക്കുക. യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇരകൾ സുപ്രിംകോടതിയെ സമീപിച്ചു. ആക്രമണത്തിൽ നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്രസംസ്ഥാന സർക്കാറുകൾക്കെതിരായ ഹരജിയിൽ പറയുന്നു.

Similar Posts