India
കങ്കണയെ മാനസിക രോഗാശുപത്രിയിലോ ജയിലിലോ അടക്കണം; ശിരോമണി അകാലിദള്‍ നേതാവ്
India

'കങ്കണയെ മാനസിക രോഗാശുപത്രിയിലോ ജയിലിലോ അടക്കണം'; ശിരോമണി അകാലിദള്‍ നേതാവ്

ijas
|
21 Nov 2021 7:57 AM GMT

'ഖാലിസ്ഥാനി ഭീകരർ കാരണമാണ് മൂന്ന് കാർഷിക നിയമങ്ങളും പിന്‍വലിക്കുന്നതെന്ന് പറയുന്നത് കർഷകരോടുള്ള അനാദരവാണ്. അവൾ വെറുപ്പിന്‍റെ ഫാക്ടറിയാണ്'

വിദ്വേഷ പ്രചാരണത്തിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതിയുമായി ശിരോമണി അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റുമായ മന്‍ജീന്ദര്‍ സിങ് സിര്‍സ. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കങ്കണയുടെ പ്രസ്താവനകള്‍ക്കെതിരെയാണ് മന്‍ജീന്ദര്‍ സിങ് സിര്‍സ പ്രതികരിച്ചത്. കങ്കണയുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടിയെ ജയിലിലോ മാനസികാരോഗ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണമെന്ന് സിര്‍സ പറഞ്ഞു.

കങ്കണയുടെ പ്രസ്താവന അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഖാലിസ്ഥാനി ഭീകരർ കാരണമാണ് മൂന്ന് കാർഷിക നിയമങ്ങളും പിന്‍വലിക്കുന്നതെന്ന് പറയുന്നത് കർഷകരോടുള്ള അനാദരവാണ്. അവൾ വെറുപ്പിന്‍റെ ഫാക്ടറിയാണ്', സിര്‍സ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിലെ കങ്കണയുടെ വിദ്വേഷകരമായ ഉള്ളടക്കത്തിന് സർക്കാരിൽ നിന്ന് കർശനമായ നടപടി ആവശ്യപ്പെടുന്നതായും താരത്തിനേര്‍പ്പെടുത്തിയ സുരക്ഷയും പദ്മശ്രീയും ഉടൻ പിൻവലിക്കണമെന്നും സിര്‍സ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കങ്കണക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി സിര്‍സ അറിയിച്ചത്.


കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനം ദുഃഖകരവും നാണക്കേടും നീതിക്ക്​ നിരക്കാത്തതുമാണെന്നായിരുന്നു കങ്കണയുടെ പരാമർശം. തെരഞ്ഞെടുക്ക​പ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെയാകണമെന്ന്​ ആഗ്രഹിച്ചിരുന്ന എല്ലാവർക്കും അഭിനന്ദനങ്ങളെന്നുമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്​റ്റോറി.

Similar Posts