പഞ്ചാബ് തെരഞ്ഞെടുപ്പ്: അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിര്‍സ ബി.ജെ.പിയില്‍
|അതേസമയം പഞ്ചാബിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന അകാലിദളിന് തിരിച്ചടിയാണ് സിർസയുടെ ബി.ജെ.പി പ്രവേശം. ഹരിയാനയിലെ സിർസയിൽ നിന്നുള്ള സിഖ് രാഷ്ട്രീയക്കാരനാണ് 48 കാരനായ സിർസ.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും സിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു.
പഞ്ചാബിലെ മഞ്ജീന്ദർ സിർസയെപ്പോലുള്ള നിരവധി ജാട്ട്- സിഖ് നേതാക്കളുമായി ബി.ജെ.പി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോൺഗ്രസിലെയും അകാലിദളിലെയും അതൃപ്തിയുള്ള നേതാക്കളെ സമീപിച്ച് സംസ്ഥാനത്ത് തങ്ങളുടെ സാധ്യതകൾ ഉയർത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി ഉപയോഗിക്കുന്നത്.
അതേസമയം പഞ്ചാബിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന അകാലിദളിന് തിരിച്ചടിയാണ് സിർസയുടെ ബി.ജെ.പി പ്രവേശം. ഹരിയാനയിലെ സിർസയിൽ നിന്നുള്ള സിഖ് രാഷ്ട്രീയക്കാരനാണ് 48 കാരനായ സിർസ. അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന്റെ അടുത്ത അനുയായിയാണ് സിര്‍സ അറിയപ്പെടുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെയും അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു.
അതേസമയം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ അമരീന്ദര്‍ സിംഗ് ശക്തിപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താന്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പി അധ്യക്ഷനെ ശനിയാഴ്ച കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ സിംഗ് ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ ഒരു പാര്‍ട്ടി ഉണ്ടാക്കുകയായിരുന്നു.