India
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു
India

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

Web Desk
|
23 Jun 2024 1:35 PM GMT

തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ട മലയാളി ജവാൻ

ഡൽഹി: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയിലാണ് അപകടമുണ്ടായത്. ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് അപകടം. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആർപിഎഫിൽ ഡ്രൈവർ ആയിരുന്നു വിഷ്ണു. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകരുകയായിരുന്നു.



Similar Posts