India
മാവോയിസ്റ്റ് ഭീഷണി: അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
India

മാവോയിസ്റ്റ് ഭീഷണി: അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

Web Desk
|
26 Sep 2021 3:09 AM GMT

കേരളത്തിന് പുറമെ ഛത്തീസ്ഗഡ്,ഝാർഗണ്ഡ്,ബിഹാർ,ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ,ഉത്തർപ്രദേശ്,മധ്യപ്രദേശ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്തും. മാവോയിസ്റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് യോഗം. സുരക്ഷ വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളാണ് ചർച്ച ചെയ്യുക. ഛത്തീസ്ഗഡിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കൂടുതൽ മാവോയിസ്റ്റ് ആക്രമണങ്ങൾ നടന്നതെന്നാണ് വിലയിരുത്തൽ.

കേരളത്തിന് പുറമെ ഛത്തീസ്ഗഡ്,ഝാർഗണ്ഡ്,ബിഹാർ,ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ,ഉത്തർപ്രദേശ്,മധ്യപ്രദേശ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും ചീഫ് സെക്രട്ടറി വി.പി ജോയ് യോഗത്തിൽ പങ്കെടുക്കും.


രണ്ട് ഘട്ടങ്ങളിയാണ് ചർച്ച നടക്കുക. കഴിഞ്ഞ ഒരു വർഷത്തിനിടയിലുണ്ടായ മാവോയിസ്റ്റ് ആക്രമങ്ങളും പ്രതിരോധിക്കാനുള്ള മാർഗങ്ങളുമാണ് ആദ്യ ഘട്ടത്തിൽ ചർച്ചയാവുക. മാവോയിസ്റ്റ് ബാധിത പ്രദേശനങ്ങളിൽ ഏതൊക്കെ തരത്തിൽ വികസനം കൊണ്ടുവരാൻ കഴിയുമെന്നാണ് രണ്ടാം ഘട്ടത്തിൽ ചർച്ച ചെയ്യുക.

Similar Posts