India
ഭർതൃബലാത്സംഗം കുറ്റമാണോ? ഭിന്നവിധികളുമായി ഡൽഹി ഹൈക്കോടതി, വിഷയം സുപ്രീംകോടതിയിലേക്ക്
India

'ഭർതൃബലാത്സംഗം കുറ്റമാണോ?' ഭിന്നവിധികളുമായി ഡൽഹി ഹൈക്കോടതി, വിഷയം സുപ്രീംകോടതിയിലേക്ക്

Web Desk
|
11 May 2022 10:23 AM GMT

ഇന്ത്യൻ ശിക്ഷാ നിയമം 375-ാം വകുപ്പിൽ ഭർത്താവിന് നേരത്തെ ഡൽഹി ഹൈക്കോടതി ഇളവ് നൽകിയിരുന്നു

ന്യൂഡൽഹി: ഭർതൃപീഡനം കുറ്റകൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഭിന്ന നിലപാടുമായി ഡൽഹി കോടതി. ജസ്റ്റിസുമാരായ രാജീവ് ഷക്ധർ, ഹരിശങ്കർ എന്നിവർ അംഗങ്ങളായ രണ്ടംഗ ബെഞ്ചാണ് വിഷയത്തിൽ വ്യത്യസ്ത വിധി പുറപ്പെടുവിച്ചത്. വിശദമായ വാദംകേൾക്കൽ ആവശ്യമുള്ള വിഷയമായതിനാൽ സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി കേസ് മാറ്റിയിരിക്കുകയാണ്.

വിവാഹശേഷമുള്ള ഭർത്താവിന്റെ പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 21ലെ ഡൽഹി കോടതി ഉത്തരവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്. ഇന്ത്യൻ ശിക്ഷാ നിയമം 375 പ്രകാരം ഭർതൃപീഡനക്കേസിൽ ഭർത്താവിന് ഇളവ് നൽകാനുള്ള കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധർ വ്യക്തമാക്കി. എന്നാൽ, ഭർത്താവിനെ കുറ്റവാളിയാക്കാനാകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ജസ്റ്റിസ് ഹരിശങ്കർ. കേസിൽ ഭർത്താവിന് ഇളവ് നൽകിയത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭിന്നവിധികളുടെ പശ്ചാത്തലത്തിൽ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കട്ടെ എന്ന തരത്തിൽ ആദ്യം തീരുമാനമുണ്ടായി. പിന്നീട് വിശാലമായി വാദം കേൾക്കാനുള്ളതുകൊണ്ട് വിഷയം പൂർണമായി സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് മാറ്റാൻ ജഡ്ജിമാർ തീരുമാനിക്കുകയായിരുന്നു.

നേരത്തെ, ഫെബ്രുവരി ഏഴിന് വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫെബ്രുവരി 21ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം സമയം നീട്ടിച്ചോദിക്കുകയായിരുന്നു. എന്നാൽ, ഇത്തരമൊരു വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന വിലയിരുത്തലോടെയാണ് ഭർത്താവിന് ഇളവ് അനുവദിച്ച് കോടതിവിധിയുണ്ടായത്.

Summary: Delhi high court delivers split verdict on marital rape, refers matter to Supreme Court

Similar Posts