India
ഇന്നു മുതൽ ചില വാഹനങ്ങൾക്ക് വില കൂട്ടി മാരുതി സുസുകി
India

ഇന്നു മുതൽ ചില വാഹനങ്ങൾക്ക് വില കൂട്ടി മാരുതി സുസുകി

Web Desk
|
6 Sep 2021 10:34 AM GMT

നിർമാണ ചെലവ് കൂടിയത് കഴിഞ്ഞ വർഷം തങ്ങളെ ബാധിച്ചെന്നും അതിനാൽ വാഹന വില വർധിക്കുമെന്നും ആഗസ്തിൽ കമ്പനി അറിയിച്ചിരുന്നു

മുംബൈ: ചില മാരുതി സുസുകി വാഹനങ്ങളുടെ വില ഇന്ന് മുതൽ കൂടുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. വിവിധ മോഡൽ വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയിൽ 1.9 ശതമാനം വർധനവാണ് ഉണ്ടാവുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

സെപ്തംബറിൽ വാഹന വില കൂടുമെന്ന് ആഗസ്ത് 30 ന് റെഗുലേറ്ററെ അറിയിച്ചിരുന്നെങ്കിലും എന്നു മുതൽ നടപ്പാകുമെന്നോ എത്ര വർധനവുണ്ടാകുമെന്നോ വ്യക്തമാക്കിയിരുന്നില്ല.നിർമാണ ചെലവ് കൂടിയത് കഴിഞ്ഞ വർഷം തങ്ങളെ വലിയ രീതിയിൽ ബാധിച്ചെന്നും അതാണ് വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയതെന്നും മാരുതി സുസുകി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലും ജനുവരിയിലും കമ്പനി വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ 1.6 ശതമായിരുന്നു വർധന. ജനുവരിയിൽ ചില മോഡലുകൾക്ക് 34,000 രൂപ വില കൂട്ടി.ഇതിനിടെ, ജനറേറ്റർ യൂനിറ്റ് അറ്റകുറ്റപ്പണി നടത്താൻ 2018 മെയ് നാലു മുതൽ 2020 ഒക്‌ടോബർ 27 വരെ പുറത്തിറക്കിയ 1.8 ലക്ഷം വാഹനങ്ങൾ കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്.

Similar Posts