India
35,000 കോടി രൂപ ചെലവിൽ  മാരുതി സുസൂക്കിയുടെ പുതിയ നിർമാണശാല വരുന്നു
India

35,000 കോടി രൂപ ചെലവിൽ മാരുതി സുസൂക്കിയുടെ പുതിയ നിർമാണശാല വരുന്നു

Web Desk
|
11 Jan 2024 4:31 AM GMT

2030-2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ നിർമിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്

അഹമ്മദാബാദ്: പുതിയ നിർമാണശാല തുടങ്ങുന്നതിനായി 35000 കോടി ​രൂപ​ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി കമ്പനിയുടെ പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി.പത്ത് ലക്ഷം വാഹനങ്ങൾ പ്രതിവർഷം ഉൽപാദിപ്പിക്കുക എന്നതാണ് ഗുജറാത്തിൽ തുടങ്ങുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്.

2028-29 ഓടെ പ്ലാന്റ് പ്രവർത്തന സജ്ജമാകും. 2030-2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ നിർമിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.3200 കോടി രൂപ നിക്ഷേപിച്ച് ഇലക്ട്രിക വാഹനങ്ങളുടെ ഉത്പാദനവും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിലാണ് പുതിയ പ്ലാന്റി​നെ കുറിച്ച് അവതരിപ്പിച്ചത്. 2023 ൽ മാരുതി നിരവധി മോഡലുകൾ നിരത്തിലെത്തിച്ചിരുന്നു. പുതിയ വർഷത്തിലും കൂടുതൽ മോഡലുകൾ വിപണി​യിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Related Tags :
Similar Posts