രാഷ്ട്രപതിയാകാനില്ല, ആർഎസ്എസ്സും ബിജെപിയും പ്രചരിപ്പിച്ചത് പച്ചക്കള്ളം: മായാവതി
|കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിലെ 403 സീറ്റിൽ ഒരു സീറ്റ് മാത്രമാണ് നാലുവട്ടം മുഖ്യമന്ത്രിയായ മായാവതിയുടെ പാർട്ടിക്ക് ലഭിച്ചത്
ഇന്ത്യയുടെ രാഷ്ട്രപതിയാകാനില്ലെന്നും ബിജെപിയടക്കം ഏതെങ്കിലും പാർട്ടി തരുന്ന അത്തരം വാഗ്ദാനങ്ങൾ സ്വീകരിക്കില്ലെന്നും ഇത്‌സംബന്ധിച്ച് ആർഎസ്എസ്സും ബിജെപിയും പച്ചക്കള്ളം പ്രചരിപ്പിച്ചെന്നും ബിഎസ്പി നേതാവും ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ മായാവതി. കേവലം ഒരു സീറ്റ് മാത്രം നേടിയ യുപി സംസ്ഥാന തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാൻ ബിഎസ്പി യോഗം ചേർന്ന ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ നേതാവ് കാൻഷി റാമും ഇതിനു മുമ്പ് അത്തരം ഓഫർ നിരസിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
'എൻെ പാർട്ടിയെ ഇല്ലാതാക്കുന്ന ഓഫർ എങ്ങനെ എനിക്ക് സ്വീകരിക്കാനാകും?. അതുകൊണ്ട് തന്നെ ബിജെപിയിൽ നിന്നോ മറ്റേതെങ്കിലും പാർട്ടിയിൽ നിന്നോ രാഷ്ട്രപതി പദവി സ്വീകരിക്കില്ലെന്ന് ബിഎസ്പി പ്രവർത്തകരെ അറിയിക്കുന്നു. ഇനി അവർ തെറ്റിദ്ധിപ്പിക്കപ്പെടരുത്' മായാവതി പറഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപി യുപിയിൽ ജയിച്ചാൽ തന്നെ രാഷ്ട്രപതിയാക്കുമെന്ന് ബിജെപിയും ആർഎസ്എസ്സും വ്യാജപ്രചാരണം നടത്തിയെന്നും അവർ വിമർശിച്ചു.
ബിഎസ്പിയുടെ പരാജയത്തിൽ നിരാശരാകരുതെന്നും തുടർന്നും രാജ്യത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താൻ താൻ നിലകൊള്ളുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിലെ 403 സീറ്റിൽ ഒരു സീറ്റ് മാത്രമാണ് നാലുവട്ടം മുഖ്യമന്ത്രിയായ മായാവതിയുടെ പാർട്ടിക്ക് ലഭിച്ചത്. 2017 ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് 19 സീറ്റ് ലഭിച്ചിരുന്നു.
അതേസമയം, അഖിലേഷ് യാദവ് രാജിവെച്ചത് വഴി ഒഴിവു വന്ന അസംഗഢ് ലോകസഭാ സീറ്റിൽ ഗുഡ്ഡു ജമാലിയെന്ന ഷാ ആലം പാർട്ടി സ്ഥാനാർഥിയാകുമെന്ന് മായാവതി അറിയിച്ചു.
Mayawati, a BSP leader and former chief minister of Uttar Pradesh, has said that the RSS and the BJP have spread false propaganda in this regard, saying that she will not become the President of India and will not accept such promises made by any party, including the BJP.