പെരുന്നാളിന് ഇറച്ചി നിരോധനം; വാർത്തകൾ തള്ളി ബംഗളൂരു നഗരസഭാ അധികൃതർ
|ബസവ ജയന്തിയും പെരുന്നാളും ഒരുമിച്ചുവരുന്നതിനാൽ ഇറച്ചിവിൽപനയ്ക്ക് വിലക്കുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു
ബംഗളൂരു: പെരുന്നാളിന് മാംസനിരോധനം ഏർപ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ തള്ളി ബംഗളൂരു നഗരസഭാ അധികൃതർ. ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി) ആണ് വ്യാജപ്രചാരണങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
കർണാടകയിലെ ലിംഗായത്ത് സമുദായം പൊതുവിൽ ആഘോഷിച്ചുവരുന്ന ബസവ ജയന്തിയും പെരുന്നാളിനൊപ്പം ചൊവ്വാഴ്ചയാണ് വരുന്നത്. ഇതിനാൽ നഗരത്തിൽ ഇറച്ചിവിൽപന നിരോധിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ, മൃഗസംരക്ഷണ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം നിഷേധിച്ചു.
ബംഗളൂരുവിൽ ചില വിശേഷവേളകളിൽ ഇറച്ചിവിൽപനയ്ക്ക് വിലക്കുണ്ട്. ഇക്കൂട്ടത്തിൽ ബസവ ജയന്തിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ശിവരാത്രി, രാമനവമി, മഹാവീർ ജയന്തി, ബുദ്ധ പൂർണിമ, കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുർത്ഥി, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിലാണ് ബംഗളൂരുവിൽ ഇറച്ചിവിൽപനയ്ക്ക് വിലക്കുള്ളത്.
Summary: No meat ban on Eid in Bengaluru, BBMP refutes rumours