India
അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ ഒന്നാംഘട്ട പരീക്ഷ ഇന്ന് ആരംഭിക്കും
India

അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ ഒന്നാംഘട്ട പരീക്ഷ ഇന്ന് ആരംഭിക്കും

Web Desk
|
20 Jan 2024 1:32 AM GMT

അര ലക്ഷത്തിലധികം വിദ്യാർത്ഥികള് പങ്കെടുക്കും.

കോഴിക്കോട്: മലയാളി വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ ഒന്നാംഘട്ട പരീക്ഷ ഇന്ന് ആരംഭിക്കും.മല‍‌ർവാടി ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തില് അര ലക്ഷത്തിലധികം വിദ്യാർത്ഥികള് പങ്കെടുക്കും.

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 250 കേന്ദ്രങ്ങളിൽ രാവിലെ 10.30 ന് പരീക്ഷ ആരംഭിക്കും. ഐമാക് , ഗോള്ഡ് മെഡല്, ലാപ്ടോപ്, സ്പോർട്സ് സൈക്കിൾ ഉൾപ്പടെ 40 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല് എ ഗ്രേഡ് ലഭിക്കുന്ന സ്ക്കൂളിന് അലിരിസ റോബോട്ടിക്സ് നല്കുന്ന ടീച്ചേഴ്സ് അസിസ്റ്റന്റ് റോബോട്ട് സമ്മാനമായി ലഭിക്കും. ഏഗൺ ലേണിങ്ങ് ആണ് പരിപാടിയുടെ ടൈറ്റില് സ്പോൺസർ.

Similar Posts