India
രാജ്യത്തെ ഏറ്റവും സമ്പന്നരായ കര്‍ഷകര്‍ മേഘാലയയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്
India

രാജ്യത്തെ ഏറ്റവും സമ്പന്നരായ കര്‍ഷകര്‍ മേഘാലയയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്

Web Desk
|
16 Sep 2021 10:36 AM GMT

29,348 രൂപയാണ് മേഘാലയയിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം

രാജ്യത്തെ ഏറ്റവും സമ്പന്നരായ കര്‍ഷര്‍ മേഘാലയയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ സമ്പന്നരായ കര്‍ഷകര്‍ പഞ്ചാബിലാണെന്നായിരുന്നു ഇതുവരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി നടത്തിയ സര്‍വെയിലാണ് ഇതിനെ തിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 29,348 രൂപയാണ് മേഘാലയയിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം. അതേസമയം, ഇതുവരെയുള്ള പഠനങ്ങളില്‍ ഒന്നാമതായിരുന്ന പഞ്ചാബിലെ കര്‍ഷകരുടെ ശരാശരി വരുമാനം 26,701 രൂപയാണ്.

ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍,ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് വരുമാനം ലഭിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് 2018-19 വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കര്‍ഷകന്റെ ശരാശരി വരുമാനം 10,218 രൂപയാണ്. 2012-13 വര്‍ഷത്തില്‍ ഇത് 6427 രൂപയും 2002-03 വര്‍ഷത്തില്‍ 2,115 രൂപയുമായിരുന്നു. 2002-03 മുതല്‍ 2018-19 വര്‍ഷത്തിനിടെ 10.3 ശതമാനം വളര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ഷകരുടെ വരുമാനത്തില്‍ 4,000 രൂപ കര്‍ഷക തൊഴിലാളിയായി പണിയെടുത്തും 3,800 രൂപ കൃഷിയില്‍ നിന്നും 1580 രൂപ കന്നുകാലി വളര്‍ത്തിയും 775 രൂപ കൃഷിയേതര ജോലികളിലേര്‍പ്പെട്ടുമാണ് ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

Related Tags :
Similar Posts