India
India
ആർത്തവം ഒരു വൈകല്യമല്ല, ആർത്തവ അവധി സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും: സ്മൃതി ഇറാനി
|14 Dec 2023 11:21 AM GMT
രാജ്യസഭയിൽ ആർ.ജെ.ഡി എം.പി മനോജ് ഝായുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ന്യൂഡൽഹി: ആർത്തവം ഒരു വൈകല്യമല്ലെന്നും ആർത്തവ അവധി സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി. ആർത്തവം ജീവിതത്തിന്റെ ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝായുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ ജീവനക്കാർക്ക് നിശ്ചിത എണ്ണം അവധി നൽകാൻ നിർബന്ധിത വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിന് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നായിരുന്നു ഝായുടെ ചോദ്യം. ''ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ സ്വാഭാവിക ജീവിതയാത്രയുടെ ഭാഗമാണ്''-സ്മൃതി ഇറാനി പറഞ്ഞു. അതേസമയം ആർത്തവ ശുചിത്വത്തിനായി വിവിധ മന്ത്രാലയങ്ങൾ നടപ്പാക്കിയ പദ്ധതികൾ അവർ ചൂണ്ടിക്കാട്ടി.