India
India
മേഴ്സിഡസ് ബെൻസ് എസ് ക്ലാസ് ഗതാഗത കുരുക്കിൽപ്പെട്ടു; ഓട്ടോവിളിച്ച് കമ്പനി സി.ഇ.ഒ
|30 Sep 2022 3:44 PM GMT
ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ മേഴ്സിഡസ് ബെൻസ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോവിളിച്ച് കമ്പനി സി.ഇ.ഒ. പൂനെ നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ സി.ഇ.ഒ മാർട്ടിൻ ഷ്വെങ്കാണ് ഓട്ടോ വിളിച്ച് രക്ഷപ്പെട്ടത്. ഗതാഗത കുരുക്കിൽപ്പെട്ട അനുഭവം ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം പങ്കുവെച്ചത്. ''നിങ്ങളുടെ എസ് ക്ലാസ് പൂനെയിലെ മനോഹരമായ റോഡിലെ ഗതാഗത കുരുക്കിൽപ്പെട്ടാൽ എന്തു ചെയ്യും. കാറിൽ നിന്നിറങ്ങി കുറച്ചു കിലോമീറ്റർ നടന്ന് ഓട്ടോ പിടിക്കുമോ?' അദ്ദേഹം ഓട്ടോയിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം കുറിച്ചു.
ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.