India
പാറിപ്പറന്ന് ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍; മനോഹര ദൃശ്യം കാണാന്‍ സഞ്ചാരികള്‍ക്കും അവസരം
India

പാറിപ്പറന്ന് ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍; മനോഹര ദൃശ്യം കാണാന്‍ സഞ്ചാരികള്‍ക്കും അവസരം

Web Desk
|
3 Jun 2022 2:19 AM GMT

നിലവിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ മിന്നാമിനുങ്ങ് ഉത്സവം ആരംഭിച്ചിട്ടുണ്ട്

മഹാരാഷ്ട്ര; രാത്രിയില്‍ അപ്രതീക്ഷിതമായി ഒരു മിന്നാമിനുങ്ങിനെ കാണുമ്പോള്‍ എന്തായിരിക്കും സന്തോഷം അല്ലേ? അപ്പോള്‍ ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍ ഒന്നിച്ചു പാറിപ്പറന്നാലോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ് ഇതൊക്കെ. ഈ അത്ഭുതകരമായ കാഴ്ച കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും മികച്ച സ്ഥലം ഇപ്പോൾ മഹാരാഷ്ട്രയാണ്.

നിലവിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ മിന്നാമിനുങ്ങ് ഉത്സവം ആരംഭിച്ചിട്ടുണ്ട്. രാജ്മാച്ചി വില്ലേജ്, സിദ്ധഗഢ് വാഡി, പ്രബൽമാച്ചി വില്ലേജ്, ഭണ്ഡാർദാര, ഘട്ഘർ, കോതാലിഗഡ്, കൊണ്ടാനെ ഗുഹകൾ, പുരുഷാബാദി തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.പ്രകൃതി സമ്മാനിക്കുന്ന ഈ മനോഹര വിരുന്ന് നുകരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1 പകൽ / 1 രാത്രി താമസത്തിനായി ഒരു മികച്ച പാക്കേജ് ഉണ്ട്. രാത്രിയിൽ നിങ്ങൾക്ക് ഹൈക്കിംഗ്, ക്യാമ്പിംഗ്, മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ നടത്തം എന്നിവ ആസ്വദിക്കാം. ജൂണ്‍ 26 വരെയാണ് മിന്നാമിനുങ്ങ് ഉത്സവം.


പുരുഷവാഡി ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ - പുരുഷവാഡി ഗ്രാമത്തിലെ ട്രെക്കുകളും ട്രയലുകളും (ജൂണ്‍ 26 വരെ). ഒരു രാത്രി/ഒരു പകല്‍ ദൈര്‍ഘ്യമുള്ള പാക്കേജുകളാണുള്ളത്യ 2600 രൂപ മുതല്‍ 2900 രൂപ വരെയാണ് നിരക്കുകള്‍.

രാജ്മാച്ചി ഫയര്‍ഫ്ലൈസ് ട്രെക്ക് & ക്യാമ്പ് - പ്രദേശത്തിലൂടെ ട്രെക്കുകളും ട്രയലുകളും പ്രധാന പരിപാടികള്‍ (ജൂണ്‍ 25 വരെ). ലോണാവാലയ്ക്ക് അടുത്തുള്ള ഈ പ്രദേശത്ത് രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പാക്കേജുകള്‍ ലഭ്യമാണ്. ഏകദേശം 1000 രൂപ മുതല്‍ 2000 രൂപവരെയാണ് പാക്കേജ് നിരക്കുകള്‍.

കൂടാതെ ജൂണ്‍ 4-5 തീയതികളിലായി ആരംഭിക്കുന്ന രാജ്മാച്ചി ബൈക്ക് റൈഡിലും ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലിലും പങ്കെടുക്കാം. ഭണ്ഡാര്‍ദാര ഫയര്‍ഫ്ലൈസ് ഫോട്ടോഗ്രാഫി ബൂട്ട് ക്യാമ്പ് - ജൂണ്‍ 4-5 തീയതികളിലായി ആരംഭിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ 1000 രൂപ മുതല്‍ 2100 രൂപ വരെയാണ് നിരക്ക്. ഭണ്ഡാര്‍ദാര ഫയര്‍ഫ്ലൈസ് ക്യാമ്പിംഗ് ജൂണ്‍ 18 വരെയുണ്ടാകും.


സാധാരണയായി പരിസ്ഥിതി മലിനീകരണമില്ലാത്ത, വെളിച്ചം കുറവുള്ള മേഖലകളിലാണ് മിന്നാമിനുങ്ങുകളെ കാണാറുള്ളത്. മഹാരാഷ്ട്രയിലെ ഈ സ്ഥലങ്ങളിലെല്ലാം നഗര വെളിച്ചത്തിന്‍റെയും ശബ്ദത്തിന്‍റെയും ശല്യമില്ല. മലിനീകരണവും വളരെ കുറവാണ്. പശ്ചിമഘട്ട പ്രദേശം മിന്നാമിനുങ്ങിന്‍റെ അസാധാരണമായ ആവാസ കേന്ദ്രമാണ്. ഇണകളെ ആകർഷിക്കുന്നതിനായി മിന്നാമിനുങ്ങുകൾ തങ്ങളുടെ ശരീരത്തിൽ ഒരു പ്രത്യേക തരം പ്രകാശം പുറപ്പെടുവിക്കും. ഇണചേരലിനായി ആണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട മിന്നാമിനുങ്ങുകള്‍ അവയുടെ ശരീരത്തിൽ ഒരു ബയോലുമിനസെന്റ് ഗ്ലോ ഉപയോഗിച്ച് പെണ്‍ മിന്നാമിന്നികളെ ആകര്‍ഷിക്കാന്‍ പ്രകാശം പുറത്തേക്ക് വിടുന്നു. ഈ സമയത്ത് പെൺ മിന്നാമിനുങ്ങുകൾ തിരിച്ചും ഒരു ലൈറ്റിംഗ് പാറ്റേണ്‍ ഡിസ്‌പ്ലേ ഉപയോഗിച്ച് ആൺ മിന്നാമിനുങ്ങുകളുമായി സംവദിക്കുന്നു. പരസ്പരം ആകര്‍ഷിക്കപ്പെടുന്ന ഇവര്‍ പിന്നീട് ഇണ ചേരുകയും മുട്ടയിടുകയും ചെയ്യുന്നു.





Similar Posts