India
ഗുജറാത്തിലെ 2 ജില്ലകളിലെ 3 രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം
India

ഗുജറാത്തിലെ 2 ജില്ലകളിലെ 3 രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം

ijas
|
1 Nov 2022 6:04 AM GMT

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ആണ് പൗരത്വം നൽകാൻ ഉത്തരവിട്ടത്. 1955ലെ പൗരത്വ നിയമപ്രകാരമാണ് അധികാരം. ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ് , പാര്‍സി, ബുദ്ധ, ജൈന എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ മെഹ്‌സാന, ആനന്ദ് ജില്ലാ കളക്ടർമാർക്കാണ് അധികാരം നൽകിയത്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ അതുമായി ബന്ധപ്പെട്ട രേഖകളും നടപടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ പൗരത്വത്തിന് അര്‍ഹരാകും.

ഇതിന് മുമ്പും ഇത്തരത്തില്‍ പൗരത്വം നല്‍കുന്ന നടപടികള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. 2016, 2018, 2021 വര്‍ഷങ്ങളില്‍ ഗുജറാത്ത്, ഛത്തീസ്‌ഗഢ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സമാന രീതിയില്‍ പൗരത്വം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു.

Similar Posts