മിസോറം നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്
|സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ
ഐസ്വാള്‍: മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് . ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും സൊറം പീപ്പിൾസ് മൂവ്മെന്‍റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.ബി.ജെ.പിയും ശുഭപ്രതീക്ഷയിലാണ്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ . എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
മിസോ നാഷണൽ ഫ്രണ്ട് ,സോറാം പീപ്പിൾസ് മൂവ്മെന്റ് കോൺഗ്രസ് എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബി.ജെ.പി 23 സ്ഥാനാർത്ഥികളെ മാത്രമാണ് നിർത്തിയത്.ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ മിസോറമില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിൽ ഞായറാഴ്ച പ്രത്യേക ദിനമായതിനാൽ ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. നിവേദനങ്ങളെ തുടർന്നാണ് കമ്മിഷൻ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.