India
ZPM Mizoram
India

എംഎന്‍എഫിന് തിരിച്ചടി; മിസോറാമിൽ സൊറം പീപ്പിൾസ് മൂവ്മെന്‍റ് അധികാരത്തിലേക്ക്

Web Desk
|
4 Dec 2023 7:45 AM GMT

28 സീറ്റുകളിലാണ് സെഡ്.പി.എം ലീഡ് ചെയ്യുന്നത്

ഐസ്വാള്‍: മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ സൊറം പീപ്പിൾസ് മൂവ്മെന്‍റ് അധികാരത്തിലേക്ക് .28 സീറ്റുകളിലാണ് സെഡ്.പി.എം ലീഡ് ചെയ്യുന്നത്. ഇഞ്ചോടിഞ്ച് മത്സരം പ്രതീക്ഷിച്ചെങ്കിലും മിസോ നാഷണൽ ഫ്രണ്ട് 9 സീറ്റുമായി പരുങ്ങലിലാണ്. കോൺഗ്രസ് ഒരു സീറ്റിലുംബി.ജെ.പി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു.

ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്‌മെന്റ് (ZPM), കോൺഗ്രസ് എന്നിവർ തമ്മിലാണ് സംസ്ഥാനത്ത് പോരാട്ടം നടന്നത്. 13 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തി. മിസോറാമിൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) നാല് സീറ്റുകളിലാണ് മത്സരിക്കുന്നത്. കൂടാതെ 17 സ്വതന്ത്ര സ്ഥാനാർഥികളുമുണ്ട്.

സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം മിസോറാമിൽ പ്രതിപക്ഷം ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. 40 അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 35ൽ 28 സീറ്റുകളും നേടി പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടി വൻ വിജയം നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സൊറംതംഗയുടെ എംഎൻഎഫിന് മൂന്നു മുതൽ ഏഴുവരെ സീറ്റുകൾ മാത്രമേ നേടാനാകൂവെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Similar Posts