India
ദൂരദർശന്റെ ലോഗോയുടെ നിറം മാറ്റിയത് ഫാസിസമെന്ന് എം.കെ സ്റ്റാലിൻ
India

ദൂരദർശന്റെ ലോഗോയുടെ നിറം മാറ്റിയത് ഫാസിസമെന്ന് എം.കെ സ്റ്റാലിൻ

Web Desk
|
21 April 2024 11:40 AM GMT

കേന്ദ്ര സർക്കാരിന്റെ ഇത്തരം ഫാസിസത്തിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ വിധിയെഴുതുമെന്ന് സ്റ്റാലിൻ

ചെന്നെ: ദൂരദർശന്റെ ലോഗോയുടെ നിറംമാറ്റിയത് കാവിവൽക്കരിക്കാനുഉള്ള ബിജെപിയുടെ പദ്ധതിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ ഇത്തരം ഫാസിസത്തിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടിലൂടെ വിധിയെഴുതുമെന്നും സ്റ്റാലിൻ പറഞ്ഞു

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതിൽ വിവാദം കനക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രതികരണം. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമർശനം നിലനിൽക്കെയാണ് ലോഗോയുടെ നിറത്തിൽ മാറ്റം വരുന്നത്.

ലോഗോ മാറ്റം തികച്ചും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.ഇത് ബിജെപി അനുകൂല പക്ഷപാതമാണ് പ്രതിഫലിപ്പിക്കുന്നത്. ലോഗോയുടെ നിറം മാറ്റിയത് അധാർമികമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.


Similar Posts