സകലതിനെയും കാവിവൽക്കരിക്കാൻ ബി.ജെ.പി ശ്രമം; ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെതിരെ സ്റ്റാലിൻ
|ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനങ്ങൾ ഉണർന്നുവെന്നതിന്റെ സൂചനയായിരിക്കും 2024 പൊതുതെരഞ്ഞെടുപ്പ് ഫലമെന്നും സ്റ്റാലിന്
ചെന്നൈ: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റിയതിൽ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനങ്ങൾ ഉണർന്നുവെന്നതിന്റെ സൂചനയായിരിക്കും 2024 പൊതുതെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം എക്സിൽ(മുമ്പ് ട്വിറ്റര്‍) കുറിച്ചു.
‘തമിഴ് കവി തിരുവള്ളുവരെ കാവിവൽക്കരിച്ചു. തമിഴ്നാട്ടിലെ വലിയ നേതാക്കളുടെ പ്രതിമകൾക്കെല്ലാം കാവി നിറം നൽകി.’’ സ്റ്റാലിൻ പറയുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയത്. ചുവപ്പിനു പകരം കാവിനിറത്തിലാണ് പുതിയ ലോഗോ.
അതേസമയം ദൂരദര്‍ശന്റെ ലോഗോയിലെ 'കാവിവല്‍ക്കരണം' ഞെട്ടിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അഭിപ്രായപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്തെ ദൂരദര്‍ശന്റെ നിറംമാറ്റം, ബി.ജെ.പി പക്ഷപാതിത്തം കാരണമാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും വരില്ലേയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കണം.ദൂരദര്ശന് ഉടന്‍ തന്നെ പഴയ നീല കളര്‍ ലോഗോയിലേക്ക് തിരിച്ചുപോകണമെന്നും മമത അഭിപ്രായപ്പെട്ടിരുന്നു.
രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ദൂരദർശന്റെ ലോഗോ മാറ്റത്തിന് എതിരെ എത്തുന്നത്. സമ്പൂര്‍ണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമർശനം.
உலகப் பொதுமறை தந்த வள்ளுவருக்குக் காவிச்சாயம் பூசினார்கள்;
— M.K.Stalin (@mkstalin) April 21, 2024
தமிழ்நாட்டின் ஆளுமைகளின் சிலைகள் மீது காவி பெயிண்ட் ஊற்றி அவமானப்படுத்தினார்கள்;
வானொலி என்ற தூய தமிழ்ப் பெயரை ஆகாஷவாணி என சமஸ்கிருதமயமாக்கினார்கள்;
பொதிகை என்ற அழகிய தமிழ்ச் சொல்லையும் நீக்கினார்கள்;
தற்போது… pic.twitter.com/o0JU8oEaYE