India
MK Stalin tweet on Islamophobia day

MK Stalin

India

ചരിത്രം നിന്ദ്യമായ വിവേചനത്തിന്റെതാണ്; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം: എം.കെ സ്റ്റാലിൻ

Web Desk
|
15 March 2023 10:57 AM GMT

മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയാണ് മാർച്ച് 15ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

ചെന്നൈ: ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പൊരുതാൻ ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചരിത്രം ന്യൂനപക്ഷങ്ങൾക്കെതിരായ നിന്ദ്യമായ വിവേചനത്തിന്റെതും അടിച്ചമർത്തലിന്റെതുമാണെന്നും അത് ഇപ്പോഴും മാനവരാശിക്കുമേൽ ഒരു കളങ്കമായി നിലനിൽക്കുകയാണെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

''ചരിത്രം ന്യൂനപക്ഷങ്ങൾക്കെതിരായ നിന്ദ്യമായ വിവേചനത്തിന്റെതും അടിച്ചമർത്തലിന്റെതുമാണ്. അത് ഇപ്പോഴും മാനവരാശിക്ക് മേൽ ഒരു കളങ്കമായി അവശേഷിക്കുകയാണ്. ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വ്യവസ്ഥാപിതമായ അടിച്ചമർത്തലിനെതിരെയും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം''-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയാണ് മാർച്ച് 15ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യു.എൻ ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകൾ നടക്കും. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സംവാദങ്ങൾ സംഘടിപ്പിക്കാനും യു.എൻ തീരുമാനിച്ചിരുന്നു.




Similar Posts