India
മുടി വെട്ടിയത് ശരിയായില്ല;മോഡലിന് രണ്ടു കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി
India

മുടി വെട്ടിയത് ശരിയായില്ല;മോഡലിന് രണ്ടു കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Web Desk
|
24 Sep 2021 8:52 AM GMT

സിനിമയിലുൾപ്പടെയുള്ള അവസരങ്ങൾ നഷ്ടപ്പെട്ടത് തന്റെ ജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നും ആഷ്ന പരാതിയിൽ പറയുന്നു.

ആവശ്യപ്പെട്ട ഹെയർ സ്റ്റൈൽ ചെയ്ത് നൽകാത്തതിന്റെ പേരിൽ മോഡലിന് രണ്ടു കോടി നഷ്ട പരിഹാരം നൽകാൻ കോടതി വിധി. മോഡലായ ആഷ്ന റോയ് നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. മുടി വെട്ടി നശിപ്പിച്ചതിനാൽ തന്റെ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടി കാണിച്ചാണ് അവർ പരാതി നൽകിയത്. 2018 ൽ ഡൽഹിയിലെ ഹോട്ടൽ ഐടിസി മയൂരയിലുള്ള സലൂണിൽ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്.

സിനിമയിലുൾപ്പടെയുള്ള അവസരങ്ങൾ നഷ്ടപ്പെട്ടത് തന്റെ ജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നും ആഷ്ന പരാതിയിൽ പറയുന്നു.

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലാണ് യുവതി കേസ് നൽകിയത്. സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ വിധി വന്നത്. എട്ട് ആഴ്ചയ്ക്കുള്ളിൽ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ആർ.കെ അഗർവാൾ അധ്യക്ഷനായ ബെഞ്ച് ഹോട്ടലിനോട് നിർദ്ദേശിച്ചു.ഡിഎൻഎ വെബ്ബാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

വി.എൽ.സി.സി, പാൻ്റീൻ തുടങ്ങിയ കമ്പനികളുടെ മോഡലായിരുന്നു യുവതി. ഒരാഴ്ചയ്ക്കു ശേഷമുള്ള അഭിമുഖത്തിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് യുവതി സലൂണിലെത്തിയത്.സ്ഥിരമായി അവരുടെ മുടി വെട്ടുന്ന ജീവനക്കാരി അവധിയിലായിരുന്നതിനാൽ മറ്റൊരു ജീവനക്കാരിയാണ് മുടി വെട്ടിയത്. എന്നാൽ ശരിയായ രീതിയിൽ മുടി വെട്ടാത്തതിനെ തുടർന്ന് യുവതി അപ്പോൾ തന്നെ പരാതി നൽകിയെങ്കിലും ഹോട്ടൽ ഉടമകൾ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

Similar Posts