India
Kangana Ranaut
India

ഹിന്ദി അറിയാത്ത സോണിയാ ഗാന്ധിയെപ്പോലെയല്ല മോദി, മണ്ണിന്‍റെ മകനാണെന്ന് കങ്കണ

Web Desk
|
18 May 2024 2:04 AM GMT

പ്രധാനമന്ത്രിക്ക് പഹാരി ഉൾപ്പെടെ നിരവധി ഭാഷകൾ അറിയാം

ഷിംല: ഹിന്ദി അറിയാത്ത സോണിയാ ഗാന്ധിയെപ്പോലെ ഒരു ഇറ്റലിക്കാരനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും രാജ്യത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന മണ്ണിൻ്റെ മകനാണെന്നും ഹിമാചലിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കങ്കണ റണാവത്ത്. നല്ല ഭരണത്തിൻ്റെ പ്രതീകമാണ് മോദിയെന്നും പ്രധാനമന്ത്രിക്ക് പഹാരി ഉൾപ്പെടെ നിരവധി ഭാഷകൾ അറിയാമെന്നും കുളു ജില്ലയിലെ ജഗത് ഖാനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ നടി പറഞ്ഞു.

''അദ്ദേഹം മണ്ണിൻ്റെ മകനാണ്, ദരിദ്ര കുടുംബത്തിൽ ജനിച്ച് രാജ്യത്തിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നു'' കങ്കണ പറയുന്നു. ഒരു വശത്ത് മോദിയുടെ സദ്ഭരണവും മറുവശത്ത് കോൺഗ്രസിൻ്റെ അഴിമതിയും ഹിമാചൽ പ്രദേശിലെ ജനങ്ങളും ജൂൺ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാൻ മനസ്സ് ഉറപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഹിമാചല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ജയ് റാം താക്കൂർ ഒരു ഫ്ലോപ്പ് സിനിമ നിർമ്മിക്കുന്നുവെന്ന പരാമർശത്തിന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ കടന്നാക്രമിച്ച റണാവത്ത്, താക്കൂര്‍ അഞ്ച് വർഷത്തെ സൂപ്പർ ഹിറ്റ് മുഖ്യമന്ത്രിയായിരുന്നെങ്കിലും 15 മാസത്തിനുള്ളില്‍ സുഖു തൻ്റെ ജോലിയിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞു. കങ്കണ നല്ല നടിയാണെങ്കിലും തിരക്കഥാകൃത്തുക്കള്‍ താക്കൂറും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ രാജീവ് ബിന്ദാലും ആയതിനാൽ അവരുടെ സിനിമ പരാജയപ്പെടുമെന്നാണ് സുഖു പറഞ്ഞത്.

"ടിക്കാജി (സിങ്) കോൺഗ്രസിൻ്റെ രാജവംശ രാഷ്ട്രീയത്തിൻ്റെ മുഖമാണ്, അതേസമയം ചായ വിൽപനക്കാരൻ പ്രധാനമന്ത്രിയാകുകയും ഒരു മേസ്തിരിയുടെ മകൻ (ഠാക്കൂർ) മുഖ്യമന്ത്രിയാകുകയും ചെയ്യുന്ന സാധാരണക്കാരുടെ പാർട്ടിയാണ് ബി.ജെ.പി'' അവർ കൂട്ടിച്ചേർത്തു. അതേസമയം "ബിജെപി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയാണ്, എന്തുകൊണ്ടാണ് ബിജെപി വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാത്തത്?" എന്ന് കുളുവിൽ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ മാണ്ഡിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രമാദിത്യ സിങ് ചോദിച്ചു. ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നീ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം വികസന പ്രശ്‌നങ്ങളെക്കുറിച്ചാണ് കാവി പാർട്ടി സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts