"ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ, രാജ്യത്ത് വിവേചനമില്ല"; യുഎസ് കോൺഗ്രസിൽ മോദി, പിന്താങ്ങി ബൈഡൻ
|ഇന്നലെ നടന്ന നയതന്ത്ര ചർച്ചയ്ക്ക് പിന്നാലെയാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയുടെ ജീനിൽ വിശ്വാസം ഉണ്ടെന്നു ബൈഡൻ കൂട്ടിച്ചേർത്തു
ഡൽഹി: ഇന്ത്യയിൽ വിവേചനമില്ലെന്നും ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ, സാങ്കേതികവിദ്യാ മേഖലകളിൽ നിർണായക സഹകരണം പ്രഖ്യാപിച്ച് മോദി - ബൈഡൻ സംയുക്ത പ്രസ്താവന. ഇന്നലെ നടന്ന നയതന്ത്ര ചർച്ചയ്ക്ക് പിന്നാലെയാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.
2014 ൽ അധികാരം ഏറ്റതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധനചെയ്തത് . ഇന്നലെ നടന്ന നയതന്ത്ര ചർച്ചയ്ക്ക് പിന്നാലെ യൂഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. ഇരുരാജ്യങ്ങൾക്കും നടുവിൽ ഉണ്ടായ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടയിൽ ജനാധിപത്യം ഇരുനേതാക്കൾക്കിടയിലും സംസാരവിഷയം ആയി .
ഇന്ത്യയുടെ ജീനിൽ വിശ്വാസം ഉണ്ടെന്നു ബൈഡൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്ക് വൈറ്റ് ഹൌസ്സിൽ ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. 24 മണിക്കൂറിനിടെ രണ്ടു തവണ ഇരുനേതാക്കളും തമ്മിൽ കണ്ടു . സൗത്ത് ലോണിലെ ഔദ്യോഗിക ചടങ്ങോടെ മോദിയുടെ വൈറ്റ് ഹൗസ് പരിപാടികൾക്ക് തുടക്കം കുറിച്ചത് . ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്ര ചർച്ചയിലെ പ്രധാനവിഷയങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം വാർത്താസമ്മേളനം അവസാനിച്ചു.
പ്രതിരോധം, സാങ്കേതികവിദ്യാ, എ ഐ, ടെലകോം തുടങ്ങിയ മേഖലകളിൽ നിർണായക സഹകരണം, ബഹിരാകാശ മേഖലയിലെ സഹകരണം വർധിപ്പിക്കുക എന്നിവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങൾ. അഹമ്മദാബാദിലും ബംഗളുരുവിലും പുതിയ അമേരിക്കൻ കോൺസുലേറ്റുകൾ തുറക്കുക തുടങ്ങിയവയും നയതന്ത്ര പ്രഖ്യാപനത്തിൽ ഇടം പിടിച്ചു . പദ്ധതികളിലൂടെ ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ സാധ്യമായേക്കും.