India
വിതരണക്കാർക്ക് മതിയായ തുക നൽകാത്തത് ക്രൂരമായ തമാശ; കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിൽ സമരം ചെയ്ത് മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി
India

'വിതരണക്കാർക്ക് മതിയായ തുക നൽകാത്തത് ക്രൂരമായ തമാശ'; കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിൽ സമരം ചെയ്ത് മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി

Web Desk
|
2 Aug 2022 2:19 PM GMT

ആൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷൻ(AIFPSDF) വൈസ് പ്രസിഡൻറായ ഇദ്ദേഹം സഹപ്രവർത്തകർക്കൊപ്പം ഡൽഹി ജന്തർ മന്ദിറിലാണ് സമരം ചെയ്തത്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ ന്യൂഡൽഹിയിൽ സമരം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. ആൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷൻ(AIFPSDF) വൈസ് പ്രസിഡൻറായ ഇദ്ദേഹം സഹപ്രവർത്തകർക്കൊപ്പം ഡൽഹി ജന്തർ മന്ദിറിലാണ് സമരം ചെയ്തത്. കേടാകുന്ന വസ്തുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. തങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകുമെന്നും പ്രഹ്ലാദ് മോദി പറഞ്ഞു.



ജീവിതച്ചെലവും കടകളുടെ നടത്തിപ്പിനുള്ള ചെലവും വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, നമ്മുടെ മാർജിൻ തുകയിൽ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണെന്നും തങ്ങൾക്ക് ആശ്വാസം നൽകാനും സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ അടുത്ത നടപടികൾ തീരുമാനിക്കുമെന്നും പ്രഹ്ലാദ് മോദി വ്യക്തമാക്കി. ലോകസഭാ സ്പീക്കർ ഓം ബിർളയെ നാളെ കാണാൻ ശ്രമിക്കുമെന്നു സംഘടനാ പ്രസിഡൻറ് ബിശ്വാംഭർ ബസു പറഞ്ഞു.


അരി, ഗോതമ്പ്, പഞ്ചസാര എന്നിവ കേടുവരുന്നതിന് നഷ്ടപരിഹാരം നൽകണമെന്നും ഭക്ഷ്യ എണ്ണ, പയറുവർഗ്ഗങ്ങൾ എന്നിവ ന്യായവില കടകൾ വഴി വിതരണം ചെയ്യണമെന്നും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. വെസ്റ്റ് ബംഗാൾ മോഡലിലുള്ള സൗജന്യ വിതരണ മാതൃക രാജ്യത്തുടനീളം പിന്തുടരണമെന്നും പറഞ്ഞു.

Prime Minister Narendra Modi's brother Prahlad Modi protested in New Delhi against the central government. All India Fair Price Shop Dealers Federation (AIFPSDF)

Similar Posts